റോയിച്ചേട്ടനെ അറിയാത്തത് കൊണ്ട് വെറുതെ തോന്നലാ ഇപ്പറഞ്ഞതൊക്കെ.....പുള്ളി നമ്മടെ ഇടുക്കി ജില്ലേലെ ബയങ്കര പരിസ്ഥിതി പ്രവര്‍ത്തകനാ.....അതാ പുള്ളീടെ ആദ്യ ലൈന്‍. പിന്നെയാ മുല്ലപ്പെരിയാറ്റില്‍ ചാടിയത്. 5 വര്‍ഷം ഈ സാറ് സമരം നടത്തീന്ന് പറഞ്ഞാ ലത് വെടിയാ വെറും വെടി. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടാഞ്ഞതിന് ഹൈക്കോടതിയില്‍ കേസിന് പോയ മൊതലാ....നമ്മക്കടെ ഈ റോയിസാര്‍....അത് പൊട്ടെ....ഇങ്ങേര് കൊണ്ടു വന്ന ബദല്‍ അങ്ങേരടേതാണെന്ന് കൂടെക്കിടന്നുറങ്ങുന്ന പെണ്ണുമ്പിള്ള പോലും വിശ്വസിക്കില്ല. ഇത് 3 ആഴ്ച മുമ്പ് നമ്മടെ മാതൃഭൂമി ആഴ്ചപ്പതിപ്പില് ഡോ. ലത എഴുതിയ ലേഖനം കട്ട് ചെയ്ത് പെയ്സ്റ്റ് ചെയ്ത സാധനമല്ലേ.... പിന്നെ അത് തമിഴ്‌നാട് സ്വീകരിച്ചു എന്ന് പറയുന്നത് ഫയങ്കര സ്വപനം മാത്രമാണ്. കാരണം സമരം തുടങ്ങുന്നതിനും മുമ്പ് അബ്ബാസ് എന്ന തമിഴന്‍ കര്‍ഷക നേതാവ് ഞങ്ങളുണ്ടാക്കിയ ഒരു ഡോക്യുമെന്ററിക്ക് നല്‍കിയ മറുപടിയാ ഇഷ്ടന്‍ കട്ട് ആന്റ് പേസ്റ്റ് നടത്തി ഞെളിയുന്നത്. കേസ് കോടതിയില്‍ തോറ്റാല്‍ (അത് അച്ചട്ടാ) പകരം വെയ്ക്കുന്ന ബദല്‍ നിര്‍ദ്ദേശമാണല്ലോ.. റോയിയേട്ടന്റെത്. നമ്മക്ക് അതങ്ങ് സമ്മതിച്ചിട്ട് ഒന്ന് സംഗതി പരിശോധിക്കാം.
1. കേസ് നമ്ണള് തോറ്റാല്‍ അതിന്റെ അര്‍ത്ഥം തമിഴ്‌നാടിന് 142 അടി വെള്ളമാക്കാം എന്നാണ്. 142 അടി വെള്ളം എന്നും കിട്ടുമ്പോള്‍ ഇപ്പോളത്തെ ഡെഡ് സ്‌റ്റോറേജ് 104 അടിയിലും 50 അടി താഴ്ത്തി കനാല് കുഴിക്കാന്‍ ലവന്‍മാര്‍ക്ക് പിരാന്താണോ....???
2. 120 അടി വെള്ളം താത്തണേ...താത്തണേ എന്ന് വിളിച്ച കരഞ്ഞ് നമ്മള് പറഞ്ഞപ്പോ...പോടാ പട്ടീന്ന് പോലും പറയാതെ പടി കൊട്ടി അടച്ച ജയമോള് റോയി സാറില്‍ എം.ജി.ആറിനെ കണ്ടാല്‍ പോലും 110 ലും താഴ്ത്തി 54 അടി വെള്ളമാക്കാന്‍ സമ്മതിക്കുമോ ????/( 104-50 = 54)
3. ഇപ്പത്തന്നെ 136 അടിയ്ക്കാണ് നമ്മള് സ്പില്‍ വേ ഫിറ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടും മഴക്കാലത്ത് ജലനിരപ്പ് 138 വരെ വന്നിട്ടുണ്ട്. കാരണം പ്രളയജലം വരുന്നതും ഒഴുകി പോകുന്നതും തമ്മിലുള്ള അനുപാത വിത്യാസം. 23 സ്പില്‍വേയില്‍ കൂടി ഒഴുകുന്ന വെള്ളമാണോ അതോ ഒരു പെന്‍ സ്റ്റോക്ക് പൈപ്പിലൂടെ ഒഴുകുന്നതോ കൂടുതല്‍? അപ്പം മഴക്കാലത്ത് വീണ്ടും വെള്ളം ഉയരും രാഷ്ട്രീയക്കാരന് പണി.യാവും. ( 5 ദിവസം കൊണ്ട 6 അടി വെള്ളം ഉയര്‍ന്ന കണക്ക് വെച്ച് ആവറേജ് ചെയ്യുക)
4. ഇപ്പത്തന്നെ ലവന്‍മാര് നിര്‍മ്മിച്ചിരിക്കുന്ന 18-ാം കനാലും 18 വലിയ കൊളങ്ങളും മഴക്കാലത്ത് നെറഞ്ഞ് കവിഞ്ഞ് അലമ്പാവും പിന്നെങ്ങനെ കൂടുതല്‍ വെള്ളം കൊണ്ടു പോകും.
5 . ഇപ്പോള്‍ അണക്കെട്ടില്‍ 116 അടിയ്ക്ക് മുകളില്‍ 1200 അടി നീളത്തില്‍ ഒരു വിള്ളല്‍ ഉണ്ട്. അകത്തു നിന്നുള്ള വെള്ളത്തിന്റെ മര്‍ദ്ദം പുറത്തേക്ക് തള്ളിപ്പിടിയ്ക്കുകയും പുറത്തു നിന്നും ചെരിച്ചുള്ള കെട്ടിന്റെ താങ്ങലുമാണ് ഈ വിള്ളലിനെ പ്രതിരോധിക്കുന്നത്. സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഇപ്പോള്‍ കുറച്ചാല്‍ അകത്തു നിന്നുള്ള മര്‍ദ്ദം ഇല്ലാതാവും. ചെറിയ ഒരു ഭൂചലനം ഒരു പക്ഷെ അണക്കെട്ടിനെ അകത്തേയ്ക്ക് ഒടിഞ്ഞു വീഴാന്‍ കാരണമാക്കിയേക്കും. 36 അടി ഉയരത്തിലുള്ള ഈ ഭാഗം അടര്‍ന്നു വീണാല്‍ ദുരന്തം പ്രവചനാതീതമാകും.
6. 2005 ല്‍ സമരം ആരംഭിച്ചത് മുതല്‍ സമരത്തോടൊപ്പം നിന്ന ഒരു ജന വിഭാഗമാണ് അതിര്‍ത്തി പട്ടണമായ കുമളിയിലെ ജനങ്ങള്‍. പതിനായിരത്തിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍ പ്രധാനമായും അവിടെ ജീവിക്കുന്നത് തേക്കടി എന്ന ടൂറിസം പ്ലെയ്‌സിനെ ആശ്രയിച്ചാണ്. ഇപ്പോള്‍തന്നെ ഡാമിലെ ജലനിരപ്പ് 116 അടി ആയാല്‍ 3 കിലോ മിറ്റര്‍ തേക്കടി തടാകം ഉള്ളിലേക്ക് വലിയും. പിന്നെയും വെള്ളം താഴ്ന്നാല്‍ ബോട്ടിംഗ് നിര്‍ത്തി വെയ്ക്കും. അപ്പോല്‍ 104 അടിയ്ക്കും 50 അടി താഴ്ത്തി ഒരു കനാല്‍ നിര്‍മ്മിച്ചാല്‍ നമ്മടെ ടൂറിസം മാപ്പില്‍ നിന്ന് തേക്കടി ഇല്ലാതാകും. പതിനായിരത്തോളം കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും വഴിയാധാരമാകും. അവര്‍ക്ക് പട്ടിണി മാറ്റാന്‍ റോയിയുടെ പെന്‍ഷനും, പിതാമഹന്‍ കണ്ടുവെച്ച സ്വത്തുക്കളും തികയില്ല. (നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരളം രണ്ടാകും കുമളിയിലെ ജനങ്ങളും സമരസമിതിയും പരസ്പരം പോരടിക്കും)
വാല്.....
റോയി ഒരു ബുദ്ധിജീവിയാണ്. അപൂര്‍വ്വ ജനുസ്സാണ് ഈ ജീവിയുടേത്. നാടൊട്ടുക്ക് പരിസ്ഥിതി വാദവുമായി നടന്ന് മരം വെയ്ക്കുന്ന ഈ ജീവിയുടെ ബിസിനസ്സ് കേട്ടാല്‍ നമ്മക്കത് മനസ്സിലാകും ചെമ്പകമംഗലം ഫര്‍ണ്ണീച്ചേഴ്‌സ് എന്ന പേരില്‍ കട്ടപ്പനയിലെ എണ്ണം പറഞ്ഞ മര ഉരുപ്പടി കച്ചവടം ഈ ജിവിയുടേതാണ്. കഴിഞ്ഞില്ല ഫഌറ്റുകള്‍ നാടിന് ശാപമാണ് എന്ന് പറയുന്ന ഈ ജീവിയ്ക്ക് കട്ടപ്പനയില്‍ പാറപൊട്ടിച്ച് നിരപ്പാക്കിയ സ്ഥലത്ത് പണിത ഒരു നാല് നില കെട്ടിടവും ഈ ജീവിയ്ക്ക് സ്വന്തമായുണ്ട്. ഇനി പറയു ഏതാണ് ഈ ജീവിയുടെ സ്പീഷീസ്.
അപൂര്‍വ്വ ജനുസ്സാണ് ഈ ജീവി....post kalakki...
ReplyDelete